ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്

പഞ്ചായത്ത്

മക്കരപ്പറമ്പ് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

സി.പി.അബ്ദുറഹിമാൻ

പ്രസിഡൻ്റ്

ഷബ്ന വേങ്ങശ്ശേരി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവദാസ് പിലാപറമ്പിൽ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അബ്ദുല്‍ ബഷീർ പി ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഷീദ തയ്യിൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസഫ് കെ വി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : പെരിന്തൽമണ്ണ താലൂക്ക്,മലപ്പുറം ജില്ല, കേരളംവാര്‍ഡുകള്‍ : 15 നിയമസഭാ മണ്ഡലം : മങ്കടലോകസഭാ മണ്ഡലം : മലപ്പുറം       വില്ലേജുകള്‍ : വടക്കാങ്ങര      ആകെ ജനസംഖ്യ (2011) : 18702     വിസ്തീർണ്ണം : 11.17 ച.കി.മീ      

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വടക്കാങ്ങര വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മക്കരപറമ്പ് ഗ്രാമപഞ്ചായത്തിനു 11.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്ക്-കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത്തുകളും, കിഴക്ക്-മങ്കട ഗ്രാമപഞ്ചായത്തും, തെക്ക്-പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ്-കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളുമാണ് മക്കരപറമ്പ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. മക്കരപറമ്പ് പഞ്ചായത്ത് കാര്‍ഷികപ്രധാനമായ ഒരു മേഖലയാണ്. കോട്ടക്കുന്ന്,  ആലുംകുന്ന്,  ചോലേമ്പാറ,  ഇരിക്കപ്പറമ്പ്,വെള്ളാട്ടുപറമ്പ്, കുമ്മിണിപറമ്പ്, താണിക്കോട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളും തോടിനോടും പുഴയോടും ചേര്‍ന്നുകിടക്കുന്ന നെല്‍വയലുകളും ഉള്‍പ്പെട്ടതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. നെല്ല്,  തെങ്ങ്,  കവുങ്ങ്, കശുമാവ് എന്നിവയാണ്...

കൂടുതൽ വായിക്കുക