ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ മങ്കട ബ്ളോക്കിലാണ് മക്കരപറമ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വടക്കാങ്ങര വില്ലേജുപരിധിയില്‍ ഉള്‍പ്പെടുന്ന മക്കരപറമ്പ് ഗ്രാമപഞ്ചായത്തിനു 11.17 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്ക്-കൂട്ടിലങ്ങാടി, മങ്കട ഗ്രാമപഞ്ചായത്തുകളും, കിഴക്ക്-മങ്കട ഗ്രാമപഞ്ചായത്തും, തെക്ക്-പുഴക്കാട്ടിരി, അങ്ങാടിപ്പുറം, കുറുവ ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ്-കുറുവ, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തുകളുമാണ് മക്കരപറമ്പ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. മക്കരപറമ്പ് പഞ്ചായത്ത് കാര്‍ഷികപ്രധാനമായ ഒരു മേഖലയാണ്. കോട്ടക്കുന്ന്, ആലുംകുന്ന്, ചോലേമ്പാറ, ഇരിക്കപ്പറമ്പ്,വെള്ളാട്ടുപറമ്പ്, കുമ്മിണിപറമ്പ്, താണിക്കോട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളും തോടിനോടും പുഴയോടും ചേര്‍ന്നുകിടക്കുന്ന നെല്‍വയലുകളും ഉള്‍പ്പെട്ടതാണ് ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി. നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയാണ്...
കൂടുതൽ വായിക്കുക